ഏറ്റുമാനൂര്‍ വള്ളിക്കാട് കുരിശുമല സെന്റ് എഫ്രേംസ് പള്ളിയില്‍ വിശുദ്ധ എേ്രഫമിന്റെ തിരുനാളിന് കൊടിയേറി . പള്ളി വികാരി ഫാദര്‍ ജോസ് അഞ്ചേരി കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. സഹവികാരി ഫാദര്‍ ജോര്‍ജ് ഒഴികെയില്‍ കൈക്കാരന്‍മാര്‍ പ്രസുദേന്തിമാര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഡിസംബര്‍ 31 ജനുവരി 1 തീയതികളില്‍ ആണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുക. കൊടിയേറ്റ് കര്‍മ്മത്തോട് അനുബന്ധിച്ച് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ് എന്നിവ നടന്നു.ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഷംഷാദാബാദ് രൂപതയുടെ സഹായം മെത്രാന്‍ മാര്‍ തോമസ് പാടിയത്തിന് സ്വീകരണം നല്‍കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ലെദീഞ്ഞ് പ്രദക്ഷിണം എന്നിവ നടക്കും.
0 Comments