Breaking...

9/recent/ticker-posts

Header Ads Widget

16.37 ലക്ഷം രൂപ റോഡ് സുരക്ഷാഫണ്ടില്‍നിന്ന് അനുവദിച്ചതായി മന്ത്രി വി.എന്‍. വാസവന്‍



മണര്‍കാട്-പട്ടിത്താനം ബൈപ്പാസിലെ പാറക്കണ്ടം ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്നതിനും ശബരിമല തീര്‍ഥാടന കാലത്ത് സുഗമായ ഗതാഗതത്തിന് ഏറ്റുമാനൂര്‍ തവളക്കുഴി ജങ്ഷനില്‍ സോളാര്‍ മുന്നറിയിപ്പ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും 16.37 ലക്ഷം രൂപ റോഡ് സുരക്ഷാഫണ്ടില്‍നിന്ന് അനുവദിച്ചതായി സഹകരണ-സാംസ്‌കാരിക- രജിസ്ടേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് കഴിഞ്ഞമാസം പണി തീര്‍ത്തു തുറന്നുകൊടുത്ത ബൈപ്പാസിന്റെ ഏറ്റവും തിരക്കേറിയതും അപകടസാധ്യതയുള്ളതുമായ പാറക്കണ്ടം ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കാന്‍ റോഡ് സുരക്ഷാഫണ്ട് അതോറിട്ടിയില്‍ നിന്ന് 16,37000 രൂപയുടെ ഫണ്ട് ലഭ്യമാക്കിയത്.




Post a Comment

0 Comments