Breaking...

9/recent/ticker-posts

Header Ads Widget

അപകട ഇന്‍ഷ്വറന്‍സ് മേള നടന്നു.



പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ അപകട ഇന്‍ഷ്വറന്‍സ് മേള നടന്നു. തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വഴി നടപ്പിലാക്കുന്ന അപകട ഇന്‍ഷ്വറന്‍സ് പോളിസിയില്‍ പൊതുജനങ്ങളെ ചേര്‍ക്കുന്നതിനായാണ്   മേള സംഘടിപ്പിച്ചത്. ഒരു വര്‍ഷത്തേയ്ക്ക് 399 രൂപയാണ് പ്രീമിയം. ഏതെങ്കിലും വിധത്തിലുള്ള അപകട മരണമോ അംഗവൈകല്യമോ സംഭവിച്ചാല്‍ 10 ലക്ഷം രൂപ ലഭിക്കും. ആശുപത്രിയില്‍ അഡ്മിറ്റ് ആയാല്‍ അറുപതിനായിരം രൂപയും കിടത്തി ചികിത്സ ആവശ്യമില്ലാത്ത സാഹചര്യത്തില്‍  മുപ്പതിനായിരം രൂപയും ചികിത്സ ചിലവ് ലഭിക്കും.  ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന ദിവസങ്ങളില്‍  10  ദിവസത്തേയ്ക്ക് ദിവസം ആയിരം രൂപ വീതം ലഭിക്കും. അപകട മരണം സംഭവിച്ചാല്‍ മൃതശരീരം വീട്ടില്‍ എത്തിക്കുന്നതിന് 25000 രുപയും സംസ്‌കാര ചിലവുകള്‍ക്ക് 5000 രൂപയും ലഭിക്കും. മരണപ്പെടുന്ന വ്യക്തിയുടെ മക്കളുടെ പഠനച്ചിലവിന് ഒരു ലക്ഷം രൂപ ലഭിക്കും. 18 മുതല്‍ 65 വരെ പ്രായമുള്ളവര്‍ക്ക്  ആധാര്‍ കാര്‍ഡും , മൊബൈല്‍ ഫോണുമായി എത്തി ഇന്‍ഷ്വറന്‍സില്‍ ചേരാന്‍ മേളയില്‍ അവസരമൊരുക്കിയിരുന്നു.





Post a Comment

0 Comments