ദാരിദ്ര്യ ലഘൂകരണം ലക്ഷ്യം വെച്ച് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി ഇന്ന് വലിയ പ്രതിസന്ധികളെയാണ് നേരിടുന്നതെന്ന് ചെങ്ങറ സുരേന്ദ്രന്‍ എക്‌സ് എം.പി പറഞ്ഞു. തൊഴിലാളി വര്‍ഗ്ഗം നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്ത എല്ലാ തൊഴിലവകാശങ്ങളും നരേന്ദ്രമോദി സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണത്തിലൂടെ നിഷേധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റില്‍ മതിയായ തുക വകയിരുത്താതെയും നൂറു ദിനങ്ങള്‍ തൊഴില്‍ നല്‍കാതെയും തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരമായ ശ്രമങ്ങള്‍ ആണ് നടത്തുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു. തൊഴില്‍ സംരക്ഷണത്തിനായി എന്‍.ആര്‍.ഇ. ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍, എ.ഐ.ടി.യുസി യുടെ ആഭിമുഖ്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ജനുവരി 20ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിനു മുന്നോടിയായി നടത്തിയ പ്രക്ഷോഭ പ്രചരണ ജാഥയ്ക്ക് ഏറ്റുമാനൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെങ്ങറ സുരേന്ദ്രന്‍. കേരളത്തിലെ എല്ലാ ജില്ലകളിലും വിശദീകരണ വാഹനപ്രചാരണ ജാഥ നടന്നുകൊണ്ടിരിക്കുകയാണ് . തെക്കന്‍ മേഖലജാഥയാണ്കോട്ടയം ജില്ലയില്‍ പര്യടനം നടത്തുന്നത്. ഏറ്റുമാനൂരില്‍ സ്വീകരണ യോഗം സി.പി.ഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് ബിനു ബോസ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയംഗം പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ.സന്തോഷ് കുമാര്‍, പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, പാര്‍ട്ടി ജില്ല അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ വി ജോസഫ്, പാര്‍ട്ടി ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറി വി.വൈ. പ്രസാദ്,ശോഭ, മണ്ഡലം എക്‌സിക്യുട്ടീവ് മെമ്പര്‍മാരായ പി.എ. അബ്ദുള്‍കരീം, മിനി മനോജ്, യു.എന്‍ ശ്രീനിവാസന്‍, ഷേര്‍ളി പ്രസാദ്, സി.വി. ചെറിയാന്‍, ശശിധരന്‍ കുന്നപ്പള്ളി, കെ വി പുരുഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments