കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില ഉടന്‍ കൊടുത്തു തീര്‍ക്കണമെന്ന് അഖിലേന്ത്യാ കിസ്സാന്‍ സഭാ ജില്ലാ ക്യാമ്പ് ആവശ്യപ്പെട്ടു. പാലായില്‍ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ (പി കെ ചിത്രഭാനു നഗറില്‍ ) നടന്ന ക്യാമ്പ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. റബ്ബറിന്റെ വില സ്ഥിരതാ ഫണ്ട് നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭണത്തിന് തയ്യാറെടുക്കുകയാണ് . വരുന്ന മാര്‍ച്ചില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടക്കുമെന്നും ചാമുണ്ണി പറഞ്ഞു. ക്യാമ്പിന് തുടക്കം കുറിച്ച് കെ.എസ് മാധവന്‍ പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. തോമസ് വി.റ്റി അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബാബു കെ ജോര്‍ജ്, എം.ജി ശേഖരന്‍, അഡ്വ. പി.എസ് സുനില്‍, രാജന്‍ ചെറുകാപ്പള്ളി, കെ.കെ ചന്ദ്രബാബു, എം.പി രാധാകൃഷ്ണന്‍, പി അജേഷ്, അഡ്വ സന്തോഷ് കേശവ് നാഥ് എന്നിവര്‍ സംസാരിച്ചു.
0 Comments