ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരളാ കോണ്‍ഗ്രസ്സ് (എം) ലെ ആനന്ദ് മാത്യു ചെറുവള്ളി തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ് ലെ ധാരണ പ്രകാരം സി.പി.ഐ (എം) സ്വതന്ത്രന്‍ സെബാസ്റ്റ്യന്‍ കട്ടയ്ക്കല്‍ രാജി വച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നാലിനെതിരെ എട്ട് വോട്ടുകള്‍ക്കാണ് യു.ഡി.എഫ് ലെ ഷിബു പൂവേലിയെ ആനന്ദ് പരാജയപ്പെടുത്തിയത്. യു.ഡി.എഫിലെ ഒരംഗം തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. കേരളാ കോണ്‍ഗ്രസ്സ് (എം) ഭരണങ്ങാനം മണ്ഡലം പ്രസിഡന്റു കൂടിയാണ് ആനന്ദ് ചെറുവള്ളി. പാലാ ആര്‍.ഡി.ഒ രാജേന്ദ്ര ബാബു വരണാധികാരിയായിരുന്നു.
0 Comments