സ്ഥാനമൊഴിഞ്ഞ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരക്ക് പാലാ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ യാത്രയയപ്പ് നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ ഷാജു വി തുരുത്തേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സിഎംഒ ഡോക്ടര്‍ അമ്പിളി കുമാരി ആന്റോ ജോസിന് മെന്റോ നല്‍കി ആദരിച്ചു. ഡോക്ടര്‍ ബിനോജ് കെ, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബിന്ദു എം എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.തുടര്‍ന്ന് ആന്റോ ജോസ് പടിഞ്ഞാറേക്കര നന്ദി അര്‍പ്പിച്ചു സംസാരിച്ചു.
0 Comments