RLV ഫ്രണ്ട്‌സ് ഒരുക്കുന്ന ചിത്ര-ശില്‍പ പ്രദര്‍ശനവും, ആര്‍ട്ട് ക്യാമ്പും ജനുവരി 1 മുതല്‍ 31 വരെ പാലായിലെ AAD ആര്‍ട്ട് ഗാലറിയില്‍ നടക്കും. മീനച്ചില്‍ ആര്‍ട്ട് ഷോയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റ്യനും, ആര്‍ട്ട് ക്യാമ്പിന്റെ ഉദ്ഘാടനം മാണി സി കാപ്പനും നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. നഗരസഭാ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, നഗരസഭാംഗം സാവിയാ കാവുകാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും. RLV കോളജില്‍ നിന്ന് പഠിച്ചിറങ്ങിയ കലാകാരന്മാര്‍ക്കൊപ്പം കേരളത്തിലെ പ്രമുഖ ഫൈന്‍ ആര്‍ട്ട്‌സ് കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ക്യാമ്പില്‍ പങ്കെടുക്കും. 15 ദിവസം നീണ്ടു നില്‍ക്കുന മീനച്ചില്‍ ആര്‍ട്ട് ചിത്രശില്ല ക്യാമ്പില്‍ ഡമോണ്‍സ്‌ട്രേഷന്‍, തത്സമയ കാരിക്കേച്ചര്‍, കവിതാലാപനം, ബാംസുരി കച്ചേരി തുടങ്ങിയവയും നടക്കും. പ്രദര്‍ശനത്തോടനുബന്ധിച്ച് ചിത്ര- ശില്‍പ വില്പനയും ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ റ്റി.പി മണി, തോമസ് രാമപുരം, സന്തോഷ് വെളിയന്നൂര്‍, ജോഷി മലയില്‍, ബേബി മണ്ണത്തൂര്‍, മോഹനന്‍ കടനാട് എന്നിവര്‍ പങ്കെടുത്തു.
0 Comments