റോഡില്‍ കിടന്നു കിട്ടിയ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ ചെയിന്‍, ഉടമസ്ഥന് കൈമാറി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. അയര്‍ക്കുന്നത്തെ ഓട്ടോ ഡ്രൈവറായ ഷിബു കളപ്പുരയ്ക്കലിനാണ് മാല കിട്ടിയത്. കളഞ്ഞു കിട്ടിയ മാല അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചു. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ രമിത്ത് K.S, പ്രശാന്ത് V.K എന്നിവരുടെ അന്വേഷണത്തിലാണ് ഉടമസ്ഥനെ കണ്ടെത്തിയത്. പോലീസ് സ്റ്റേഷനില്‍ വച്ച് ഉടമസ്ഥനായ കൊച്ചുമോന്‍ തോട്ടുങ്കലിന് മാല കൈമാറി. അയര്‍ക്കുന്നം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സജു റ്റി ലൂക്കോസിന്റെയും സഹപ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തിലാണ് സ്വര്‍ണ മാല ഉടമസ്ഥനു കൈമാറിയത്.
0 Comments