ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കിടങ്ങൂര്‍ കടപ്ലാമറ്റം റോഡില്‍ മൂന്നു തോടിന് സമീപം ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍ കറ്റോട് സ്വദേശി രാജേഷിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോയില്‍ കുടുങ്ങിക്കിടക്കുയായിരുന്നു രാജേഷ്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഓട്ടോ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ജീപ്പിലുണ്ടായിരുന്ന 4 പേരും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
0 Comments