Breaking...

9/recent/ticker-posts

Header Ads Widget

വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.



ഓട്ടോറിക്ഷയും കുടിവെള്ള ടാങ്കര്‍ ലോറിയുമായി  കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ അടക്കം 3 ഓട്ടോറിക്ഷ യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഏറ്റുമാനൂര്‍ തുമ്പശേരിയില്‍ പി.ജെ. ജോസഫ് ആണ് മരിച്ചത്. കല്ലറ കുരിശുപള്ളി ജംങ്ഷനില്‍ ബുധനാഴ്ച രാത്രി  ഏഴരയോടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ ജോസഫിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണമടഞ്ഞത് . ഓട്ടോറിക്ഷയുടെ പിന്‍ സീറ്റില്‍ യാത്ര ചെയ്തിരുന്ന ആളാണ് മരിച്ച ജോസഫ്.  അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോ യാത്രക്കാരായ മൂന്നുപേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ കാട്ടാത്തി സിയോണ്‍ രാജേഷ് ഭവനില്‍ രാജേഷ് , കാട്ടാത്തി മാവേലി നഗര്‍ ചെകിടംതാനത്ത് സജി, കാട്ടാത്തി പനച്ചേല്‍ വിജയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നുപേര്‍ക്കും തലയ്ക്കും കാലിനും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.   നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിര്‍ ദിശയില്‍ നിന്ന് വന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.




Post a Comment

0 Comments