Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം പ്രൈവറ്റ് ബസ് സ്റ്റേഷന്റെ പ്രവേശന കവാടത്തിലെ വലിയ കുഴി അപകടക്കെണിയാകുന്നു.



അയര്‍ക്കുന്നം പ്രൈവറ്റ് ബസ് സ്റ്റേഷന്റെ പ്രവേശന കവാടത്തിലെ വലിയ കുഴി അപകടക്കെണിയാകുന്നു. കുഴി ഒഴിവാക്കുന്നതിനായി ഇവിടെ രണ്ടുവട്ടം ടാറിങ്ങും, കോണ്‍ക്രീറ്റും ചെയ്‌തെങ്കിലും ഇത് പൂര്‍ണമായും അടര്‍ന്നു പോയതോടെ വീണ്ടും കുഴി രൂപപ്പെട്ടിരിക്കുകയാണ്. അയര്‍ക്കുന്നം ബസ്സ് സ്റ്റേഷന്‍ വഴി യാത്ര ചെയ്യേണ്ടി വരുന്ന  കുട്ടികളും പ്രായമായവരും രോഗികളും അടക്കമുള്ള ബസ് യാത്രക്കാരാണ് ഇത് മൂലം ദുരിതത്തില്‍ ആകുന്നത്. ബസ് സ്റ്റേഷന്‍ പ്രവേശന കവാടത്തിലെ കുഴി ഒഴിവാക്കുന്നതിനായി  ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കുമെന്നും എന്‍ജിനീയറുടെ നിര്‍ദ്ദേശപ്രകാരം ഇവിടെ കോണ്‍ക്രീറ്റ് കട്ടകള്‍ പാകി സുരക്ഷിതപ്പെടുത്തുമെന്ന്  പഞ്ചായത്ത് പ്രസിഡണ്ട് സീന ബിജു നാരായണന്‍ പറഞ്ഞു.




Post a Comment

0 Comments