ആയുര്‍വേദ ചികിത്സാരീതിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കേണ്ടതുണ്ടെന്ന് വൈക്കം എംഎല്‍എ സി കെ ആശ പറഞ്ഞു. എല്ലാത്തരം രോഗാവസ്ഥയ്ക്കും ആശ്വാസകരമായ ചികിത്സാവിധികള്‍ ആയുര്‍വേദത്തില്‍ ഉണ്ടെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. കല്ലറ ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോട്ടയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആയുര്‍വേദ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. കല്ലറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണി തോട്ടുങ്കല്‍ അധ്യക്ഷനായിരുന്നു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കല്‍ എക്‌സിബിഷന്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി സുനില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോട്ടയം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ അജയ് മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം ജോസ് പുത്തന്‍കാല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബാബു, പഞ്ചായത്ത് അംഗങ്ങളായ ജോയി കോട്ടയില്‍,അമ്പിളി മനോജ്, രമേഷ് കാവിമറ്റം, വി. കെ. ശശികുമാര്‍, മിനി ജോസ്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആയുര്‍വേദ എക്‌സ്‌പോയോട് അനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ്, മെഡിക്കല്‍ എക്‌സിബിഷന്‍, ഔഷധസസ്യ പ്രദര്‍ശനം, ആയുര്‍വേദ ഡോക്ടര്‍മാര്‍ നയിച്ച വിവിധ ബോധവല്‍ക്കരണ ക്ലാസുകള്‍, ബോണ്‍ ഡെന്‍സിറ്റി ചെക്കിങ് എന്നിവയും സംഘടിപ്പിച്ചു. കോട്ടയം ജില്ലയിലെ എന്‍എച്ച് എം നു കീഴില്‍ പ്രവര്‍ത്തിക്കുന്ന 19 ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം എക്‌സ്‌പോയില്‍ ലഭ്യമാക്കി. ആയുര്‍വേദ എക്‌സ്‌പോ ഭക്ഷണക്രമത്തെക്കുറിച്ചും ഔഷധസേവയുടെ ഗുണഫലങ്ങളെ കുറിച്ചും വിരുദ്ധ ആഹാര രീതികളെക്കുറിച്ചും മുതിര്‍ന്നവരും കുട്ടികളും അടക്കമുള്ളവര്‍ക്ക്കൂടുതല്‍ അറിവ് പകര്‍ന്നു നല്‍കുന്നതായിരുന്നു.
0 Comments