ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ അംഗന്‍വാടിക്ക് രണ്ട് ഉദ്ഘാടനം. എം.എല്‍.എ യുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടന്നപ്പോള്‍, എം.പി യുടെ ഉദ്ഘാടനം ഞായറാഴ്ചയാണ്.ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അംഗന്‍വാടിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച മാണി സി കാപ്പന് എംഎല്‍എ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സണ്ണി അധ്യക്ഷത വഹിച്ചു. അംഗന്‍വാടിയുടെ രണ്ടാമത്തെ ഉദ്ഘാടനം ഞായറാഴ്ച ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തോമസ് ചാഴിക്കാടന് എം.പി നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്തുമായി ആലോചിക്കാതെയാണ് ജില്ലാ പഞ്ചായത്തംഗം ഉദ്ഘാടന പരിപാടി തീരുമാനിച്ചതെന്നാണ് ഗ്രാമപഞ്ചായത്ത് ഭരണ സമിതി പറയുന്നു. ഗ്രാമപഞ്ചായത്ത് വക സ്ഥലത്ത് എഴേ കാല് ലക്ഷത്തോളം രൂപ ഗ്രാമ പഞ്ചായത്തും, 5 ലക്ഷം രൂപം ജില്ലാ പഞ്ചായത്തും അനുവദിച്ചാണ് അംഗന്‍വാടി നിര്‍മ്മിച്ചത്. ഫണ്ട് അനുവദിച്ചുവെന്ന് കരുതി ഗ്രാമപഞ്ചായത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കുകയില്ലെന്ന് യുഡിഎഫ് ഭരണങ്ങാനം മണ്ഡലം ചെയ്യര്‍മാന്‍ ടോമി പൊരിയത്ത് പറഞ്ഞു. ജനാധിപത്യപരമല്ലാത്ത കാര്യങ്ങള്‍ അംഗീകരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനവുമായി ബന്ധപെട്ട് യാതൊരു ചര്‍ച്ചയും നടത്താതെ ഏകപക്ഷീയമായി തീരുമാനിച്ചത് കൊണ്ടാണ് പഞ്ചായത്ത് ഉദ്ഘാടനം നടത്തിയതെന്ന് പ്രസിഡന്റ ലിസമ്മ സണ്ണി പറഞ്ഞു.
0 Comments