Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം പഞ്ചായത്തിലെ അംഗന്‍വാടിയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നു.



എം.എല്‍.എ യും എം.പി യും  ഉദ്ഘാടനം നടത്തിയ ഭരണങ്ങാനം പഞ്ചായത്തിലെ അംഗന്‍വാടിയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നു. രണ്ടാം ഉദ്ഘാടനത്തിനായി ജില്ലാ പഞ്ചായത്ത് മെമ്പറും കൂട്ടരും പ്രവിത്താനം അംഗന്‍വാടിയുടെ പൂട്ട്  പൊളിച്ചുവെന്ന് ഭരണങ്ങാനം പഞ്ചായത്ത് കമ്മറ്റി ആരോപിക്കുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ പാലാ പോലീസ്, മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ ഭരണങ്ങാനം പഞ്ചായത്ത് കമ്മറ്റി തീരുമാതിച്ചു. പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര യോഗമാണ് തീരുമാനമെടുത്തത്. രാഷ്ട്രീയ പക പോക്കല്‍ മൂലം ഭരണപക്ഷം വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും ആരും പൂട്ട് പൊളിച്ചിട്ടില്ലെന്നും പ്രതിപക്ഷാംഗങ്ങള്‍ പറയുന്നു. ഭരണപക്ഷത്തിന്റെ നിലപാടില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ പ്രതിപക്ഷാംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചു. വികസന പ്രവര്‍ത്തനങ്ങളില്‍ ഫണ്ട് അനുവദിച്ചതാരെന്നുള്ള തര്‍ക്കം ഒരു അംഗന്‍വാടിക്ക് 2 ഉദ്ഘാടനം നടത്തുന്ന സാഹചര്യം നേട്ടമാണെന്നു കരുതുന്നവര്‍ ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യരാവുകയാണ്.




Post a Comment

0 Comments