കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ ജോഡോ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച് വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസിന്റെ പതാക ഉയർത്തുകയും പദയാത്രകൾ സംഘടിപ്പിക്കുകയും പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു,ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു. അയർക്കുന്നം ജംഗ്ഷനിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജെയിംസ് കുന്നപ്പള്ളി പാർട്ടി പതാക ഉയർത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിജി നാഗമറ്റം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റെജി.എം. ഫിലിപ്പോസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ ജോയി കൊറ്റം, കെ.സി.ഐപ്പ്, ഷൈലജ റെജി, ഋഷി കെ പുന്നൂസ്, വി.സി. ജോർജ്, ബാബുരാജ്, ബിജു മുകളേൽ, കൊങ്ങാണ്ടൂർ രാമൻ നായർ, ജോബി വെട്ടിക്കപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments