Breaking...

9/recent/ticker-posts

Header Ads Widget

ഭാരതീയ വ്യാപാരി വ്യവാസായി സംഘം കടുത്തുരുത്തി യുണിറ്റ് ഓഫീസ് ഉദ്ഘാടനം നടന്നു



ഭാരതീയ വ്യാപാരി വ്യവാസായി സംഘം കടുത്തുരുത്തി യുണിറ്റ് ഓഫീസ് ഉദ്ഘാടനം ഭാരതീയ വ്യാപാര വ്യവസായി സംഘം സംസ്ഥാന പ്രസിഡന്റ് വി. സദാശിവന്‍ നിര്‍വ്വഹിച്ചു. കടുത്തുരുത്തി മേരി മാതാ ആര്‍ക്കേഡ് ബില്‍ഡിങ്ങിലാണ് പുതിയ യൂണിറ്റ് ഓഫീസ്  പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റ് വിതരണവും, അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടന്നു. മോന്‍സ് ജോസഫ് എംഎല്‍എ ഡയാലിസിസ് കിറ്റുകളുടെ വിതരണം  നിര്‍വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് ജീവ പ്രകാശ് അധ്യക്ഷനായിരുന്നു. അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം വ്യാപാരി വ്യവസായി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അജിത്ത് കുമാര്‍ എസ് കര്‍ത്താ നിര്‍വഹിച്ചു. കോട്ടയം ജില്ല ജനറല്‍ സെക്രട്ടറി ജയപ്രകാശ് തെക്കേടത്ത് മുഖ്യ സന്ദേശം നല്‍കി. ജില്ലാ പ്രസിഡന്റ് ശരത്ചന്ദ്രന്‍ മീനടം, കടുത്തുരുത്തി അര്‍ബന്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സുനു ജോര്‍ജ്, കടുത്തുരുത്തി ട്രേഡേഴ്‌സ് കോ-ഓപ്പറേറ്റീവ്  സൊസൈറ്റി പ്രസിഡന്റ് ഇ.എം. ചാക്കോ എണ്ണയ്ക്കാപ്പള്ളില്‍, സംഘം താലൂക്ക് പ്രസിഡന്റ് മനോജ് കുമാര്‍, മോഹന്‍ദാസ് നേടിയകാല, കെ.എന്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments