കോട്ടയം ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്കായി നല്‍കിയ റേഷന്‍ കടകളില്‍ ആദ്യത്തേത് എലിക്കുളത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഉരുളികുന്നം കണിച്ചേരില്‍ സനീഷിനാണ് റേഷന്‍ കട ലൈസന്‍സ് ലഭിച്ചത്. സുനീഷിന്റെ പ്രാരാബ്ധങ്ങളും, കഷ്ടപ്പാടുകളും കണ്ടറിഞ്ഞ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടും, മറ്റൊരു റേഷന്‍ കട ലൈസന്‍സിയായ ആശ മോള്‍ ജോസഫുമാണ് ഇതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിയത്. സുനീഷിന്റെ റേഷന്‍ കടയുടെ ഉദ്ഘാടനം മാണി സി.കാപ്പന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സില്‍വി വില്‍സണ്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്, ജെയിംസ് ജീരകത്തില്‍, യമുന പ്രസാദ്, അഖില്‍ അപ്പുക്കുട്ടന്‍, കാഞ്ഞിരപ്പള്ളി റ്റി.എസ്.ഒ.സത്യപാല്‍, എലിക്കുളം വില്ലേജ് ഓഫീസര്‍, ഗിരീഷ് ആശാ മോള്‍ ജോസഫ്, സിനിഷ് പി.എസ്. എന്നിവര്‍ സംസാരിച്ചു.
0 Comments