ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. ശനിയാഴ്ച വൈകീട്ട് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. നാരായണന്‍ നമ്പൂതിരപ്പാട് മേല്‍ശാന്തി സുരേഷ് നമ്പൂതിരി തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു. ഉത്സവ ദിവസങ്ങളില്‍ രാവിലെ 8.30 ന് ശ്രീബലി, 10.30 ന് ഉത്സവബലി, എന്നിവ നടക്കും. ഞായറാഴ്ച വൈകീട്ടാണ് ഭരണങ്ങാനം കരയിലെ ഊരുവലം എഴുന്നള്ളിപ്പ്. ജനുവരി 21 ന് തിരുആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.
0 Comments