ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള് ശനിയാഴ്ച ആറാട്ടോടെ സമാപിക്കും. ഉച്ചയ്ക് ആറാട്ടു സദ്യ വൈകീട്ട് 3.30 ന കൊടിയിറക്ക് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ് എന്നിവ നടക്കും. രാത്രി 11 ന് ആറാട്ടെതിരേല്പ് കൊടിമര ചുവട്ടില്‍ പറവയ്പ് വലിയ കണിക്ക തുടങ്ങിയ ചടങ്ങുകള്‍ നടക്കും. ഏഴാം ഉത്സവ ദിവസമായ വെള്ളിയാഴ്ച രാവിലെ ഒഴിവു ശീവേലി വൈകീട്ട് തിരുവാതിര കളി വലിയ വിളക്ക് എന്നിവ നടന്നു. കീഴമ്പാറ NSS കരയോഗത്തിന്റെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ തിരുവാറാട്ടും ആഘോഷങ്ങളും നടക്കുന്നത്.
0 Comments