ഭരണങ്ങാനം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാറാട്ട് ഭക്തിനിര്‍ഭരമായി. ജനുവരി 14 ന് കൊടിയേറി ആരംഭിച്ച ഉത്സവാഘോഷ ങ്ങളുടെ സമാപനദിവസമായ ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന ആറാട്ട് സദ്യയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. മൂന്നരയോടെ കൊടിയിറക്ക് ചടങ്ങുകള്‍ക്ക് ശേഷം ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ് ആരംഭിച്ചു. കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടെ പ്രമാണത്തില്‍ 40 ലധികം വാദ്യകലാകാരന്മാര്‍ പങ്കെടുത്ത പഞ്ചവാദ്യം നാദ വിസ്മയമൊരുക്കി. തന്ത്രി ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തലാണ് തിരുവാറാട്ട് നടന്നത്. രാത്രി 11 മണിയോടെ തിരിച്ചെ ഴുന്നള്ളിപ്പ് പ്രൗഡഗംഭീരമായ എതിരേല്പ് പഞ്ചവാദ്യം പാണ്ടിമേളം കൊടിമരച്ചുവട്ടില്‍ പറവയ്പ് എന്നിവയോടെയാണ് ഉത്സവാഘോഷങ്ങള്‍ സമാപിക്കുന്നത്. കീഴമ്പാറ NSS കരയോഗത്തിന്റെ നേതൃത്വത്തിലാണ് ഉത്സവാഘോഷങ്ങള്‍ നടന്നത്.
0 Comments