Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധ ധര്‍ണ്ണ നടത്തി



ബിജെപി പാലാ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാ നഗരസഭാ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പാലായില്‍ പടര്‍ന്നു പന്തലിക്കുന്ന ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നു ധര്‍ണ്ണ: മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ ബിജെപി മണ്ഡലം അധ്യക്ഷന്‍ ബിനീഷ് ചൂണ്ടച്ചേരി ഉദ്ഘാടനം ചെയ്തു. പാലായിലെ വ്യാപാരികളുടെയും സാധാരണക്കാരുടെയും സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ലഹരി ഗുണ്ടാ മാഫിയകള്‍ക്കെതിരെ  നടപടി സ്വീകരിക്കാത്ത പക്ഷം ഭാരതീയ ജനത പാര്‍ട്ടി  ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ പറഞ്ഞു. പാലാ മണ്ഡലം  ജനറല്‍ സെക്രട്ടറിമാരായ അഡ്വ.ജി.അനിഷ്, P. R മുരളീധരന്‍, വൈസ് പ്രസിഡന്റ് ജയന്‍ കരുണാകരന്‍, ശുഭ സുന്ദര്‍രാജ്, മണ്ഡലം സെക്രട്ടറി സതീഷ് ജോണ്‍, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മിനി അനില്‍, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ. കെ. രാജപ്പന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments