കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധവുമായി ബിജെപിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര സംഘടിപ്പിക്കുന്നു. പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാമപുരം ഭരണങ്ങാനം മണ്ഡലങ്ങളിലെ പദയാത്ര ജനുവരി 25, 26 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു നിയോജക മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരിയാണ് ജാഥ നയിക്കുന്നത്. 25 ന് വൈകിട്ട് രാമപുരത്തു നിന്നും ആരംഭിക്കുന്ന പദയാതയുടെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പ്രമീള ദേവി നിര്‍വ്വഹിക്കും. 26 ന് ഉച്ചകഴിഞ്ഞ് 3ന് ഐങ്കൊമ്പില്‍ നിന്നാരംഭിക്കുന്ന പദയാത്ര പാലായില്‍ സമാപിക്കും. സമാപന സമ്മേളനം അഡ്വ എന്‍കെ നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സതീഷ് പനമറ്റം നയിക്കുന്ന ഭരണങ്ങാനം മണ്ഡലം പദയാത്രയുടെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2ന് കുരുവിക്കൂടില്‍ ടി.എന്‍ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും പനയ്ക്കപ്പാലത്ത് വൈകിട്ട് 6 ന് സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ. ജയസൂര്യന്‍ പ്രൊഫ.വിജയകുമാര്‍, സോമശേഖരന്‍ തച്ചെട്ട്, രഞ്ജിത് മീനാഭവന്‍, എന്‍.കെ ശശികുമാര്‍ തുടങ്ങിയവര്‍ പദയാത്രകള്‍ക്ക് നേതൃത്വം നല്‍കും.
0 Comments