പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും, കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്നതിനും എതിരായി ബി.ജെ.പി യുടെ നേതൃത്വത്തില്‍ നടത്തിയ പദയാത്ര സമാപിച്ചു. കടുത്തുരുത്തി മണ്ഡലം കമ്മറ്റി പ്രസിഡന്റ് ഗിരിഷ്‌കുമാര്‍ നയിക്കുന്ന പദയാത്രയുടെ കിടങ്ങൂര്‍ പഞ്ചായത്തിലെ പര്യടനം കടപ്ലാമറ്റത്തു നിന്നും ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പദയാത്രക്ക് സ്വീകരണം നല്‍കി വൈകീട്ട് കിടങ്ങൂര്‍ മാന്താടി ജംഗ്ഷനില്‍ പദയാത്ര സമാപിച്ചു. സമാപന സമ്മേളനം ന്യൂനപക്ഷ മോര്‍ച്ച നേതാവ് സുമിത് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഗുപ്തന്‍ , യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരി, മണ്ഡലം വൈസ് പ്രസിഡന്റ് കെ.ജി കണ്ണന്‍, ബിജെപി ജില്ലാ കമ്മറ്റിയംഗങ്ങളായ കെ.ആര്‍ സുകുമാരന്‍ നായര്‍, കെ.കെ റെജിമോന്‍, മഹേഷ് മാവേലി മഠം, മധു ആചാര്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments