പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന. പുതുവത്സര തലേന്ന് 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റഴിച്ചത്. 2022-ല്‍ ഇത് 95.67 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവ്വര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 1 കോടി 12 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്. സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും മദ്യ വില്‍പ്പന 10 ലക്ഷം രൂപയ്ക്ക് മുകളിലായിരുന്നു. ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച 10 ദിവസത്തിനിടയില്‍ 686.28 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. ഏറ്റുമാനൂരിലെ കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലയില്‍ ഡിസംബര്‍ 31ന് 42 ലക്ഷം രൂപയുടെ മദ്യവില്‍പ്പന നടന്നു.
0 Comments