Breaking...

9/recent/ticker-posts

Header Ads Widget

നാല് ചക്രങ്ങളുള്ള ഉന്തുവണ്ടി, ഇപ്പോള്‍ പത്രോസിന്റെ ഉപജീവന മാര്‍ഗമേകുന്ന ജീവിത വണ്ടിയായി മാറി.



നാല് ചക്രങ്ങളുള്ള ഉന്തുവണ്ടി, ഇപ്പോള്‍ പത്രോസിന്റെ ഉപജീവന മാര്‍ഗമേകുന്ന ജീവിത വണ്ടിയായി മാറി. പ്രായത്തിന്റെ ആലസ്യം മാറ്റിവെച്ച് ആക്രി പെറുക്കി ഉപജീവനത്തിന്റെ വഴി തേടുകയാണ് വയോധികനായ കട്ടച്ചിറ മണ്ഡപത്തില്‍ പത്രോസ്.  തിരക്കേറിയ മേസ്തിരിയായിരുന്ന പത്രോസ് പ്രായം 80 പിന്നിട്ടതോടെ ജീവിതം വഴിമുട്ടിയ നിലയിലുമായി. ചെറുപ്പത്തില്‍ കളിപ്പാട്ടമായി നാല് ചക്രവണ്ടി, ഉപയോഗിച്ചിരുന്ന പത്രോസ്  ജീവിത സായാഹ്നത്തില്‍ ഉപജീവനമാര്‍ഗം തേടുവാനും 4 ചക്രവണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു.  പത്രോസിന്റെ ആരോഗ്യം ക്ഷയിച്ചു എങ്കിലും മനക്കരുത്ത് കുറഞ്ഞിട്ടില്ല . കുപ്പിയും,  പ്ലാസ്റ്റിക്കും, ആക്രി സാധനങ്ങളും സംഭരിച്ച് വിറ്റ് കിട്ടുന്ന തുക കൊണ്ടാണ് ഇന്ന് അദ്ദേഹം  ജീവിതം മുന്നോട്ടു പോകുന്നത്. ഭക്ഷണത്തിനായാണ് തന്റെ വരുമാനം ഉപയോഗിക്കുന്നതെന്നും പത്രോസ്  പറയുന്നു. കട്ടച്ചിറ കവലയില്‍ നിന്നും രാവിലെ ആരംഭിക്കുന്ന പത്രോസിന്റെ വടികുത്തി വണ്ടി വലിച്ചുള്ള നടത്തം, പാലാ റോഡിലും  കൂടല്ലൂര്‍ റോഡിലുമായാണ് വൈകുന്നേരത്തോടെ അവസാനിക്കുന്നത്.




Post a Comment

0 Comments