സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റുമാനൂരപ്പന്‍ ബസ് ബേ ശുചീകരിച്ചു. സേവാഭാരതി നടപ്പിലാക്കുന്ന സ്വച്ഛ കേരളം സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഏറ്റുമാനൂര്‍ യൂണിറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബസ് ബേയും പരിസരപ്രദേശവും വൃത്തിയാക്കിയത്. ഇരിപ്പിടങ്ങളും ബോര്‍ഡുകളും കഴുകി വൃത്തിയാക്കി. ഭാരവാഹികളായ ജിനചന്ദ്ര ബാബു, സംഗീത് സദാശിവന്‍, വിനോദ് കുമാര്‍, മഹേഷ് രാഘവന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ രശ്മി ശ്യാം, സുരേഷ് വടക്കേടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് ഇടത്താവള ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രമാണ് ശോച്യാവസ്ഥയിലായത്. വാഹനങ്ങള്‍ തട്ടി തകര്‍ന്ന നിലയിലാണ് മേല്‍ക്കൂര.
0 Comments