Breaking...

9/recent/ticker-posts

Header Ads Widget

ടിപ്പറും കാറും കൂട്ടിയിടിച്ച് വൃദ്ധ ദമ്പതികള്‍ക്ക് പരിക്കേറ്റു



ടിപ്പറും കാറും കൂട്ടിയിടിച്ച് വൃദ്ധ ദമ്പതികള്‍ക്ക് പരിക്കേറ്റു. പട്ടിത്താനം മണര്‍കാട് ബൈപ്പാസ് റോഡില്‍ കോണിക്കല്‍ ജംഗ്ഷനും കെ.എന്‍.ബി ഓഡിറ്റോറിയത്തിനും മധ്യേ കൊട്ടാരം ദേവീക്ഷേത്രത്തിന് മുന്നിലാണ് ഉച്ചയ്ക്ക് 12 മണിയോടെ അപകടം. നിയന്ത്രണം വിട്ട കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാള്‍ സീറ്റുബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ കാര്യമായ  പരിക്കേറ്റില്ല. മുന്‍ സീറ്റിലെ യാത്രക്കാരിയുടെ തല കാറിന്റെ ചില്ലില്‍ ശക്തിയായി ഇടിച്ചതിനെതുടര്‍ന്നാണ് തലയ്ക്ക് പരിക്കേറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.




Post a Comment

0 Comments