ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാനും, കാറുമായി കൂട്ടിയിടിച്ചു. ഏറ്റുമാനൂര്‍ പാറകണ്ടം ജംഗ്ഷന് സമീപം പഴയ പാലാ റോഡില്‍ കോണിക്കല്‍ ഷാപ്പിന് മുന്നില്‍ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ കാറിന്റെ ഡോര്‍ തകര്‍ന്നു. പാറകണ്ടം ജംഗ്ഷനിലെ അപകടം ഒഴിവാക്കുന്നതിനായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും വാഹനങ്ങള്‍ പോലീസ് വഴി തിരിച്ചുവിട്ടുകയും ചെയ്തതിനെ തുടര്‍ന്ന് ഈ ജംഗ്ഷനില്‍ തിരക്ക് വര്‍ധിക്കുകയാണ്. ഇവിടെ ഗതാഗത നിയന്ത്രണത്തിന് പോലീസിന്റെ സേവനവും ഇല്ല. അപകടത്തെ തുടര്‍ന്ന് പോലീസ് ഗതാഗത നിയന്ത്രണത്തിനായി എത്തി. നിലവിലെ ട്രാഫിക് പരിഷ്‌കാരത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
0 Comments