Breaking...

9/recent/ticker-posts

Header Ads Widget

കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത സമിതി പ്രതിഷേധ ധര്‍ണ്ണ നടത്തി



ചത്തീസ്ഗഡിലെ നാരായണന്‍ പൂരില്‍ കത്തോലിക്കാ ദേവാലയവും തിരുസരൂപങ്ങളും അക്രമിസംഘം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച്  കത്തോലിക്കാ കോണ്‍ഗ്രസ്  പാലാ രൂപത സമിതി പാലാ കുരിശുപള്ളി കവലയില്‍  പ്രതിഷേധ ധര്‍ണ്ണ നടത്തി. രൂപത വികാരി ജനറാള്‍ മോണ്‍ ജോസഫ് മലേപറമ്പില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മതേതര രാജ്യത്ത് നടക്കാന്‍ പാടില്ലാത്ത മനുഷ്യാവകാശ ലംഘനമാണ് ഇത്.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചില സംഘടിത പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെ ആസൂത്രിതമായ അക്രമണങ്ങള്‍ നടക്കുന്നത് വേദനാജനകമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  

സീറോ മലബാര്‍ രൂപതയ്ക്ക് കീഴിലുള്ള പള്ളിയാണ് സായുധരായ എത്തിയ നൂറുകണക്കിനാളുകള്‍ ചേര്‍ന്ന് ആക്രമിച്ചത്. ഏതാനും നാളുകളായി നാരായണ്‍പൂര്‍ മേഖലയില്‍ കത്തോലിക്കര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം  ഉണ്ടായത്. ജഗദല്‍പൂര്‍ രൂപതയുടെ പ്രധാന ദേവലയങ്ങളിലൊന്നാണ് ആക്രമണത്തിന് ഇരയായ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച്. രൂപതാ പ്രസിഡന്റ് ഇമ്മാനുവേല്‍ നിധീരി അദ്ധ്യഷത വഹിച്ച യോഗത്തില്‍  റവ ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രാജീവ് കൊച്ചുപറമ്പില്‍ , ജോസ് വട്ടുകുളം, സാജു അലക്‌സ്, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍ ആന്‍സമ്മ സാബു , സി എം ജോര്‍ജ്, ജോണ്‍സണ്‍ ചെറുവള്ളി, സണ്ണി മാന്തറ, ജോസ് ജോസഫ് മലയില്‍, ജോസ് അമ്പാട്ട്, രാജേഷ് പാറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു




Post a Comment

0 Comments