ചാവറ പബ്ലിക് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം ക്യാന്‍വാസ് പെയിന്റിംഗ്, ഫോട്ടോ പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടന്നു. ക്യാന്‍വാസ് പെയിന്റിംഗിന്റെയും പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം ജോസ് കെ മാണി എം.പി നിര്‍വഹിച്ചു. മാനേജര്‍ ഫാദര്‍ ജോസുകുട്ടി പടിഞ്ഞാറേപ്പീടിക അദ്ധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ഫാദര്‍ സാബു കൂടപ്പാട്ട്, ഫാദര്‍ ജോസഫ് കുറിച്ചിപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 25 ഓളം ചിത്രകാരന്മാരും, അദ്ധ്യാപകരും, രക്ഷിതാക്കളും വലിയ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചു. ഐ.എസ്.ആര്‍.ഒ നടത്തിയ ശാസ്ത്ര പ്രദര്‍ശനം വിജ്ഞാനപ്രദമായി. ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണങ്ങള്‍, ഉപഗ്രഹ വിക്ഷേപണം, ചന്ദ്രയാന്‍ തുടങ്ങിയ ബഹിരാകാശ രംഗത്തെ മികവുകളെല്ലാം നേരിട്ടു കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കിയിരുന്നു. മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പ്രദര്‍ശനം കാണാന്‍ സൗകര്യമൊരുക്കിയിരുന്നു. മൂന്നു ദിവസത്തെ പരിപാടികള്‍ ശനിയാഴ്ച വാര്‍ഷികാഘോഷത്തോടെ സമാപിക്കും. ചലച്ചിത്രനടന്‍ ഉണ്ണി മുകുന്ദനും മാളികപ്പുറം ടീമും പരിപാടികളില്‍ പരിപാടികള്‍ അവതരിപ്പിക്കും. സ്ഫടികം സിനിമയുടെ അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും.
0 Comments