Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോനാ പള്ളിയില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ അവതരിപ്പിച്ച മേള പ്രപഞ്ചം നാദവിസ്മയമൊരുക്കി



ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോനാ പള്ളിയില്‍ ഉണ്ണി മിശിഹായുടെ തിരുനാളാഘോഷങ്ങളോടനുബന്ധിച്ച്  മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ അവതരിപ്പിച്ച മേള പ്രപഞ്ചം നാദവിസ്മയമൊരുക്കി. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ മട്ടന്നൂരിനെ  പള്ളി അധികാരികളും ആഘോഷകമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. വികാരി ഫാദര്‍ ജോസഫ് പാനാമ്പുഴയുടെ നേതൃത്വത്തില്‍ മൊമെന്റോ നല്‍കി ഷാള്‍ അണിയിച്ചാണ് മേള കുലപതിയെ സ്വീകരിച്ചത്. അസിസ്റ്റന്റ് വികാരി ഫാദര്‍ , ജിജോ ഓലായത്തില്‍ ഫാദര്‍ ടോം വാഴയില്‍ പള്ളി ട്രസ്റ്റിമാര്‍, പള്ളി കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍  പങ്കെടുത്തു. മട്ടന്നൂരിന്റെ പ്രമാണത്തില്‍ 50 ഓളം കലാകാരന്മാര്‍ പാണ്ടിമേളം കൊട്ടിക്കയറിയത് ചേര്‍പ്പുങ്കല്‍ പള്ളിയങ്കണത്തില്‍ എത്തിയ ഭക്തര്‍ക്കും, വാദ്യകലാസ്വാദകര്‍ക്കും നവ്യാനുഭവമായി. പളളിക്കു മുമ്പില്‍ നിന്നുമാരമഭിച്ച പാണ്ടി മേളം സ്റ്റേജിലെത്തിയപ്പോള്‍ ആവേശക്കാഴ്ച യായി. മട്ടന്നൂരിന്റെ മേളപ്പെരുക്കങ്ങളില്‍ ചേര്‍പ്പങ്കല്‍ തിരുനാള്‍ ദിനത്തിലൊരുക്കിയ മേള പ്രപഞ്ചം തിരുനാളാഘോഷങ്ങള്‍ക്ക് മിഴിവേകി.





Post a Comment

0 Comments