Breaking...

9/recent/ticker-posts

Header Ads Widget

ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ തദ്ദേശസ്ഥാപനങ്ങളില്‍ ജനപ്രതിനിധികളുടെ പങ്കാളിത്തം കുറഞ്ഞു



തൊഴില്‍ ദാനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രാദേശിക സാമ്പത്തിക വികസനവും തൊഴില്‍ സഭയും സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഉള്ള തൊഴില്‍ സഭകളുടെ പ്രവര്‍ത്തനത്തേകുറിച്ച് വിശദീകരിക്കുന്നതിനും മറ്റുമായി മുഖ്യമന്ത്രി നടത്തിയ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ തദ്ദേശസ്ഥാപനങ്ങളില്‍ ജനപ്രതിനിധികളുടെ  പങ്കാളിത്തം കുറഞ്ഞു. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ തൊഴില്‍ സഭകളുമായി മുന്നോട്ടുപോകുമ്പോള്‍, പ്രാദേശിക സാമ്പത്തിക വികസന വിഷയങ്ങള്‍ വ്യക്തമാക്കി കൊണ്ട് മുഖ്യമന്ത്രി വ്യാഴാഴ്ച നടത്തിയ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ ജനപ്രതിനിധികളും നിര്‍വഹണ ഉദ്യോഗസ്ഥരും ഒരുമിച്ചിരുന്ന് കാണുന്നതിനുള്ള അവസരമാണ് ഏറ്റുമാനൂര്‍ നഗരസഭയില്‍ പാഴായത്. രാവിലെ പത്തര  മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു  ഓണ്‍ലൈന്‍ മീറ്റിംഗ്. കൗണ്‍സിലര്‍മാര്‍ക്ക് നഗരസഭ സെക്രട്ടറി കത്തു നല്‍കിയിരുന്നെങ്കിലും  കൗണ്‍സിലര്‍മാര്‍ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയില്ല.




Post a Comment

0 Comments