Breaking...

9/recent/ticker-posts

Header Ads Widget

കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നും മാലിന്യവും, മലിനജലവും പരന്നൊഴുകി



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള  കംഫര്‍ട്ട്  സ്റ്റേഷനില്‍ നിന്നും ടാങ്കുപൊട്ടി മാലിന്യവും മലിനജലവും റോഡിലേക്കും ഇടറോഡിലേക്കും പരന്നൊഴുകി. ദുര്‍ഗന്ധം അസഹ്യമായതോടെ ഇതുവഴി കടന്നുപോകുന്ന ഭക്തജനങ്ങളും യാത്രക്കാരും മൂക്കുപൊത്തി പോകേണ്ട ഗതികേടിലായി. കംഫര്‍ട്ട് സ്റ്റേഷന്റെ സംഭരണ ടാങ്കില്‍ നിന്നും മലിനജലം റോഡിലേക്ക് കഴിഞ്ഞദിവസവും കവിഞ്ഞൊഴുകിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിത്യേന നൂറുകണക്കിന്  ഭക്തജനങ്ങളും, ആയിരക്കണക്കിന് അയ്യപ്പഭക്തരും എത്തുന്ന പ്രധാന ഇടത്താവളത്തില്‍ വേണ്ടവിധത്തില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ പരിപാലിക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയാത്തതിനെതിരെ ബിജെപിയും പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ള മാലിന്യവും മലിനജലവും റോഡിലേക്ക് ഒഴുക്കുന്നതിനെതിരെ അടിയന്തര  നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന്  ബിജെപി മണ്ഡലം പ്രസിഡന്റ്  മഹേഷ് രാഘവന്‍ പറഞ്ഞു.




Post a Comment

0 Comments