പാലായുടെ ആദ്യകാല നേതാക്കന്മാര്‍ക്കും നഗരസഭാധ്യക്ഷന്മാര്‍ക്കും അര്‍ഹിക്കുന്ന ആദരവ് നല്‍കുന്നല്ലെന്ന് മുന്‍ MG VC ഡോ സിറിയക് തോമസ്. . പാലായിലെ ആദ്യ മുനിസിപ്പല്‍ ചെയര്‍മാനും നിയമസഭാ സ്പീക്കറുമായിരുന്ന Rv തോമസിന്റെ പേരിലുള്ള പാര്‍ക്ക് അവഗണിക്കപ്പെടുകയാണ്. MP യും നഗരസഭാ ചെയര്‍മാനുമായിരുന്ന ചെറിയാന്‍ J കാപ്പന്റെ പേരിലുള്ള സ്റ്റേഡിയത്തിന്റെ ഉള്‍ഭാഗം മറ്റു പലരുടെയും പേരിലാണ് അറിയപ്പെടുന്നത്. ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ പേരിലുള്ള ടൗണ്‍ഹാള്‍ ഇപ്പോള്‍ വെറും മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ മാത്രമാണ്. മുന്‍ നഗരസഭാധ്യക്ഷന്മാരുടെ ഫോട്ടോ പോലും ചെറുതാക്കിയിരിക്കുകയാണ്. പ്രൊഫ KM ചാണ്ടിക്കും ഉചിതമായ സ്മാരകമില്ല. പാലായുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ച ആദ്യ കാല നേതാക്കള്‍ക്ക് ആദരവ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും ഡോ സിറിയക്ക് തോമസ് പറഞ്ഞു. ആര്‍.വി തോമസ അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം.
0 Comments