രാമപുരം വെള്ളിലാപ്പള്ളി പുത്തന്‍കാവ് ഭ?ഗവതീ ക്ഷേത്രത്തിന്റെ മണിക്കിണറില്‍ നിന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭദ്രകാളി വിഗ്രഹം ലഭിച്ചു. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠയായിരുന്ന ഭദ്രകാളി വിഗ്രഹം സമീപ പ്രദേശത്തെ ജലസ്രോതസില്‍ ഉണ്ട് എന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള രാമപുരം വെള്ളിലാപ്പള്ളി പുത്തന്‍കാവ് ഭഗവതീ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന ഭദ്രകാളി ചാമുണ്ഡി വിഗ്രഹം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ടിരുന്നു. ക്ഷേത്രത്തില്‍ നടന് ദേവ പ്രശ്‌നത്തില്‍ വിഗ്രഹം അടുത്ത ജലസ്രോതസില്‍ ഉണ്ടെന്ന് കോഴിക്കോട് വിജയ രാഘവ പണിക്കര്‍ പറഞ്ഞിരുന്നു. വടക്കംകൂര്‍ രാജാവിന്റെ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രത്തിന് 3500 വര്‍ഷത്തിലേറെ പഴക്കമുണ്ട്.. ക്ഷേത്രമുറ്റത്തുള്ള മണിക്കിണര്‍ വൃത്തിയാക്കുന്നതിനിടയിലാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കാണാതായ ഭദ്രകാളി വിഗ്രഹവും ശിലകളും ലഭിച്ചത്. വിഗ്രഹം ലഭിച്ചതറിഞ്ഞ് നിരവധി ഭക്തരാണ് ഇവിടേയ്ക്ക് എത്തുന്നത്. ദേവസ്വം ബോര്‍ഡും തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പള്ളി ഇല്ലത്ത് മാധവന്‍ നമ്പൂതിരിയുമായി ആലോചിച്ച് വിഗ്രഹ പ്രതിഷ്ഠ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കും..നിലവില്‍ മണ്‍കല്ല് കൊണ്ടുള്ള വിഗ്രഹ പ്രതിഷ്ഠ തറ മാത്രമാണുള്ളത്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പിഎസ് ഷാജി കുമാര്‍ , സെക്രട്ടറി പി ഡി ബിജു, മേല്‍ശാന്തി സുരേഷ് നമ്പൂതിരി എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു...
0 Comments