മതവും, രാഷ്ട്രീയവും, അഴിമതിയും, സ്വജനപക്ഷപാതവും എല്ലാം ചേര്‍ന്ന ഒരഴുക്കുചാലായി മാറിയിരിക്കുന്നു ഇന്നത്തെ കേരളമെന്ന് ശാസ്ത്രജ്ഞനും, എഴുത്തുകാരനുമായ ഡോ. എതിരന്‍ കതിരവന്‍ .എങ്ങനെയാണ് നമ്മുടെ മനസ്സില്‍ ഇത്രയും ചെളി അടിഞ്ഞുകൂടിയതെന്ന് അത്ഭുതപ്പെടുകയാണ്. വെറുമൊരു കാറ്ററിംഗ് പ്രശ്‌നത്തെ ജാതിയും മതവും പ്രത്യയശാസ്ത്രവും ചികഞ്ഞ് എങ്ങനെയാണ് വഷളാക്കിയത് എന്ന് നമ്മള്‍ കണ്ടു. വിദ്യാര്‍ഥികള്‍ അടക്കമുള്ള പുതുതലമുറ കേരളത്തിനു വെളിയിലുള്ള മറ്റു പട്ടണങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും രക്ഷപെടുകയാണ്. കോളജദ്ധ്യാപക നിയമനത്തിനുള്ള കോഴ ഒരു കോടിയിലെത്തിയെന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടറായില്ലെങ്കില്‍ ജീവിതം പാഴായി എന്നാണ് പല മാതാപിതാക്കളും മക്കള്‍ക്ക് നല്‍കുന്ന തെറ്റായ സന്ദേശമെന്ന് അമേരിക്കയിലെ ജോണ്‍സ് ഹോപ്പ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. എതിരന്‍ കതിരവന്‍ പറഞ്ഞു. പാലാ സഫലം 55 പ്ലസില്‍ സമകാലീന കേരളം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഫലം 55 പ്ലസ് പ്രസിഡന്റ് എം.എസ്.ശശിധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വി.എം.അബ്ദുള്ള ഖാന്‍, പി.എസ്.മധുസൂദനന്‍, രവി പുലിയന്നൂര്‍, രമണിക്കുട്ടി, സുകുമാര്‍ അരീക്കുഴ എന്നിവര്‍ പ്രസംഗിച്ചു.
0 Comments