ഏറ്റുമാനൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ വയോമിത്രം നവവത്സര ആഘോഷം സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ ക്രിസ്തുരാജ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി ചാവറ അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ എസ്.ബീന, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ.എസ്.ബിജു, എം. കെ. സോമന്‍, പ്രിയ സജീവ്, നാന്‍സി, വയോമിത്രം പ്രതിനിധികളായ മണി പുന്നത്തുറ, ട്രീസാ, പരമേശ്വരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മാസികയുടെ പ്രകാശനവും നടന്നു. പുതുവല്‍സരാഘോഷവും പരിപാടിയുടെ ഭാഗമായി നടന്നു.
0 Comments