ഏറ്റുമാനൂരില്‍ വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ ഓണം തുരുത്ത് പ്രാവട്ടം ഭാഗത്ത് കളത്തില്‍പറമ്പില്‍ അനില്‍കുമാര്‍ എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം തന്റെ ബന്ധുകൂടിയായ വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അന്വേഷിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ രാജേഷ് കുമാര്‍സി.ആര്‍, എസ്.ഐ ഭരതന്‍ വി.എന്‍, എ.എസ്.ഐ സിനോയ് മോന്‍ തോമസ്, സി.പി.ഓ മാരായ ഡെന്നി പി.ജോയ്, രാകേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
0 Comments