ഇന്ത്യന്‍ റയില്‍വേയുടെ അമൃത് ഭാരത് പദ്ധതിയില്‍ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടുത്തി. അമൃത് സ്റ്റേഷന്‍ സ്‌കീം വികസന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിന്നും ഏറ്റുമാനൂര്‍ കോട്ടയം റെയില്‍വേ സ്റ്റേഷനുകളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിക്കായി ദക്ഷിണ റെയില്‍വേ ടെന്‍ഡര്‍ വിളിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മികച്ച കഫെറ്റീരിയ, വെയ്റ്റിംഗ് ഹാള്‍, ഫര്‍ണിച്ചറുകള്‍, ലെവല്‍ പ്ലാറ്റ്‌ഫോമുകള്‍, എസ്‌കലേറ്ററുകള്‍, 5.ജി ടവറുകള്‍ , റെയില്‍വേ സ്റ്റേഷനിലേക്കുള്ള മികച്ച റോഡുകള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള ശുചിമുറികള്‍, എല്‍ഇഡി ഡിസ്‌പ്ലേ ബോര്‍ഡുകള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം സ്റ്റേഷനില്‍ ലഭ്യമാകും. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സേവ് ഏറ്റുമാനൂര്‍ വെല്‍ഫെയര്‍ ഫോറം അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷനും ഈ ആവശ്യമുന്നയിച്ചിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനു ഈ ആവശ്യം ഉന്നയിച്ച് തോമസ് ചാഴികാട് എം പി നിവേദനം നല്‍കിയിരുന്നു. സേവ് ഏറ്റുമാനൂര്‍ വെല്‍ഫെയര്‍ ഫോറവും പാസഞ്ചേഴ്‌സ് അസോസിയേഷനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും നിവേദനം നല്‍കിയിരുന്നു. കൂടുതല്‍ ട്രെയിനുകള്‍ക്ക് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യവും ശക്തമായിരിക്കുകയാണ്. നിലവില്‍ കേരളത്തിനുള്ളില്‍ സര്‍വീസ് നടന്ന ട്രെയിനുകളുടെ ടൈം റീ ഷെഡ്യൂള്‍ ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
0 Comments