സി.പി.ഐ നേതാവായിരുന്ന സി.ജി.എസ് പിള്ളയുടെ 25-ാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഏറ്റുമാനൂരില്‍ നടന്നു. അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. അസംഘടിതരായ ചുമട്ടുതൊഴിലാളികളെയും, ചെത്തുതൊഴിലാളികളെയും സംഘടിപ്പിച്ച് ശക്തമായ തൊഴിലാളി പ്രസ്ഥാനം പടുത്തുയര്‍ത്തിയ നേതാവായിരുന്നു സി.ജി.എസ് പിള്ള എന്ന് അദ്ദേഹം പറഞ്ഞു. സി.ജി.എസ് പിള്ളയുടെ 25-ഇരുപത്തി അഞ്ചാം ചരമവാര്‍ഷിക അനുസ്മരണത്തിന് മുന്നോടിയായി ഏറ്റുമാനൂര്‍ പാറകണ്ടം ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ പങ്കു ചേര്‍ന്ന റാലിയും നടന്നു ഏറ്റുമാനൂര്‍ കുരിശു പള്ളി ജംഷനില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ സി.പി.ഐ ഏറ്റുമാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.വി. പുരുഷന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി വി.വൈ. പ്രസാദ്, സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം അഡ്വ. ബിനു ബോസ്, മണ്ഡലം എക്‌സിക്യുട്ടിവ് മെമ്പര്‍മാരായ യു.എന്‍ ശ്രീനിവാസന്‍ ,പി.കെ സുരേഷ്, പി.എ. അബ്ദുള്‍കരീം, മിനി മനോജ്, സി.വി ചെറിയാന്‍, ഉത്തമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments