സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കേരള സംസ്ഥാന എക്‌സൈസ് വകുപ്പും, ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ നാഷണല്‍ സര്‍വ്വീസ് സ്‌കീമും ചേര്‍ന്ന് ലഹരി മുക്ത കേരളം ബോധവത്കരണ ക്ലാസ് നടത്തി. കോട്ടയം ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എം.എന്‍. ശിവപ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പോലീസിന്റെയും ജില്ലാ എക്‌സൈസ് വിഭാഗത്തിന്റെയും രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ 14 വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും, ലഹരി വ്യാപനവും നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സിവില്‍ എക്‌സൈസ് ഓഫീസറും വിമുക്തി മിഷന്‍ കൗണ്‍സിലറുമായ ബെന്നി സെബാസ്റ്റ്യന്‍ കുട്ടികളിലെ ലഹരി ഉപയോഗവും തുടര്‍ പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. എന്‍എസ്എസ് ക്യാമ്പിനോടനുബന്ധിച്ച് തുടക്കം കുറിച്ച ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായ ട്രെയിനിംഗ് 2023 ജനുവരി 24 വരെ തുടരുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രിന്‍സിപ്പല്‍ സൂസന്‍ ആന്റണി പറഞ്ഞു. യോഗത്തില്‍ വൈസ് പ്രിന്‍സിപ്പാള്‍ സന്തോഷ് കുമാര്‍ കെ, സ്റ്റാഫ് സെകട്ടറി വി.എം.ശ്രീകുമാര്‍, ജിതിന്‍ കുരുവിള, രമ്യ ആര്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
0 Comments