പട്ടിത്താനം മണര്‍കാട് ബൈപ്പാസ് റോഡിലെ പാറകണ്ടം ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നല്‍ സംവിധാനങ്ങളുടെ ട്രയല്‍ റണ്‍ നടത്തി. മോട്ടോര്‍ വാഹന വകുപ്പും പൊതുമരാമത്ത് വകുപ്പും, പോലീസും ചേര്‍ന്നാണ് ട്രയല്‍ റണ്‍ പരിശോധന നടത്തിയത്. പാറകണ്ടം ജംഗ്ഷനില്‍, ഓരോ റോഡുകളില്‍ നിന്നും എത്തുന്ന വാഹനങ്ങളുടെ എണ്ണം കണക്കാക്കിയാണ് സിഗ്നല്‍ സംവിധാനത്തില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ട്രയല്‍ റണ്ണിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ മുതല്‍ ഏറ്റുമാനൂര്‍ നഗരപ്രദേശങ്ങള്‍ മുഴുവനും ഗതാഗതക്കുരുക്കിലായി. സമയ ക്രമീകരണങ്ങള്‍ നടത്തി തിങ്കളാഴ്ച മുതല്‍ മുഴുവന്‍ സമയവും സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുവാനാണ് അധികൃതര്‍ തീരുമാനമെടുത്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10ന് മന്ത്രി വി.എന്‍ വാസവന് സിഗ്നല്‍ സംവിധാനങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും.
0 Comments