ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം ട്രാന്‍സ്ഫറായി പോകുന്ന സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേഷ് കുമാര്‍, ജനമൈത്രി സി.ആര്‍. ഒ ബിജു എന്നിവര്‍ക്ക് ജനമൈത്രി സമിതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ജനമൈത്രി കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനത്തില്‍ സമിതി അംഗവും മുന്‍ ജനപ്രതിനിധിയുമായ കുഞ്ഞുമോള്‍ മത്തായി അധ്യക്ഷയായിരുന്നു. സമൂഹത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിച്ചു നില്‍ക്കാതെ ചേര്‍ന്നുനിന്ന ഉദ്യോഗസ്ഥരായിരുന്നു ട്രാന്‍സ്ഫറായി പോകുന്ന രാജേഷ് കുമാറും ബിജുവും എന്ന് യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മറ്റു പല പോലീസ് ഡിവിഷനുകളെക്കാള്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വര്‍ദ്ധിച്ചത് പോലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ദ്ധിപ്പിച്ചിരുന്നതായി രാജേഷ് കുമാര്‍ ഓര്‍മിപ്പിച്ചു. ഏറ്റുമാനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രശോഭ്, ജാഗ്രത സമിതി അംഗം സോമനാചാരി, നിലവിലെ ജനമൈത്രി സി.ആര്‍.ഒ ഷാജി, എസ്.ഐ ഗോപകുമാര്‍, മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ബിനീഷ്, ജയശ്രീ ഗോപിക്കുട്ടന്‍, ജാഗ്രത സമിതി അസിസ്റ്റന്റ് കോഡിനേറ്റര്‍ എബിന്‍ പൗലോസ്, ജസ്റ്റിന്‍ മാത്യു, ചന്ദ്രബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments