Breaking...

9/recent/ticker-posts

Header Ads Widget

വീട്ടുമുറ്റത്ത് എത്തിയ കരിമൂര്‍ഖന്‍ പാമ്പുകളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പിടികൂടി.



വീട്ടുമുറ്റത്ത്  എത്തിയ കരിമൂര്‍ഖന്‍ പാമ്പുകളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പിടികൂടി. ഏറ്റുമാനൂര്‍ ക്ഷേത്ര വടക്കേ നടയ്ക്ക്  സമീപം ശ്രദ്ധ വീട്ടില്‍ അയ്യപ്പന്‍ നായരുടെ വീട്ടുമുറ്റത്താണ് ശനിയാഴ്ച രാത്രി എട്ടരയോടെ എട്ട് അടിയോളം നീളമുള്ള കരിമൂര്‍ഖന്‍ പാമ്പുകളെത്തിയത് നാട്ടുകാര്‍ അറിയിച്ചിനെ തുടര്‍ന്ന് എത്തിയ ഫോറസ്റ്റ് സ്‌നേക്ക് കേച്ചര്‍മാര്‍ പാമ്പുകളെ പിടികൂടി.  വീട്ടിലെ നായ തുടര്‍ച്ചയായി കുരയ്ക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍  നോക്കിയപ്പോഴാണ് വീടിനോടും,  വീട്ടുമുറ്റത്തോടും ചേര്‍ന്ന ഭാഗത്ത് പാമ്പുകളെ കണ്ടെത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ  അയല്‍വാസിയായ  മണി രാധാകൃഷ്ണനാണ് ഫോറസ്റ്റ് അധികൃതരുടെ സഹായം തേടിയത്. കോട്ടയം ചൂട്ടുവേലിയിലെ  ഫോറസ്റ്റ് ഓഫീസില്‍ നിന്നും അതിവേഗം എത്തിയ സ്‌നേക്ക്  കേച്ചര്‍മാരാണ് കരിമൂര്‍ഖന്‍  പാമ്പുകളെ പിടികൂടി വീപ്പയ്ക്കുള്ളില്‍  അടച്ചത്.




Post a Comment

0 Comments