Breaking...

9/recent/ticker-posts

Header Ads Widget

കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു



കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. ജില്ലാ കമ്മിറ്റിയുടെ  ആഭിമുഖ്യത്തില്‍ തിരുനക്കര ഗാന്ധിസ്‌ക്വയറിലെ ഗാന്ധി പ്രതിമയില്‍  പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. സംസ്ഥാന സെക്രട്ടറി എ.കെ ചന്ദ്രമോഹന്‍, ഹരിതവേദി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എ.എസ് തോമസ്, ജില്ലാ ചെയര്‍മാന്‍ പ്രസാദ് കൊണ്ടുപറമ്പില്‍, ജനറല്‍ സെക്രട്ടറി. കെ. ഒ വിജയകുമാര്‍, ഗ്രേഷ്യസ് പോള്‍ , കുര്യന്‍ ടി.വി ,ഉദയഭാനു, റഫീഖ് , അംബിക വിജയന്‍, ഷഹീം വിലങ്ങുപാറ, വേണുഗോപാല്‍ ,ജയദീപ് പാറക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി.കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാ ഗവണ്‍മെന്റ് ആശുപത്രി ജംഗ്ഷനില്‍ സ്മൃതി സംഗമം നടത്തി. നിയോജക മണ്ഡലം ചെയര്‍മാന്‍ അഡ്വക്കേറ്റ് സോമന്‍ ഇടനാട് അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് സതീശ് ചൊള്ളാനി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ.കെ ചന്ദ്രമോഹന്‍ അഡ്വ. ചാക്കോ തോമസ്, ആര്‍ പ്രേംജി , സെബി പറമുണ്ട, പ്രസാദ് കൊണ്ടൂപ്പറമ്പില്‍, അഡ്വ എ.എസ് തോമസ്, കെ.ഒ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments