ജോര്‍ജ് സി ചാലപ്പുറം കോര്‍ എപ്പിസ്‌കോപ്പ അനുസ്മരണ സമ്മേളനം കാരിക്കോട് G.M.V HSSല്‍ നടന്നു. യാക്കോബായ സുറിയാനി സഭയുടെ മുതിര്‍ന്ന വൈദികനും, ഫാദര്‍ ഗീവര്‍ഗീസ് മെമ്മോറിയല്‍ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സ്ഥാപകനും, ദേശിയ അധ്യാപക അവര്‍ഡ് ജേതാവുമായിരുന്നു അന്തരിച്ച ജോര്‍ജ് സി.ചാലപ്പുറം കോര്‍ എപ്പിസ്‌കോപ്പ. അനുസ്മരണ യോഗം തോമസ് ചാഴിക്കാടന്‍ എംപി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷനായിരുന്നു. ഫോട്ടോ അന്നാച്ഛാദനം ഡോ.ജോസഫ് മാര്‍ ഗ്രിഗോറിയോസ് നിര്‍വഹിച്ചു. പിറവം എം.എല്‍.എ അനൂപ് ജേക്കബ്, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവന്‍ നായര്‍, വെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നികിത കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.എസ്.ശരത്, ബ്ലോക്ക് പഞ്ചായത്തംഗം സുബിന്‍ മാത്യു, ഗ്രാമ പഞ്ചായത്തംഗം പോള്‍സണ്‍ ആനക്കുഴി, ഫാ.പൗലോസ് ഞാറ്റുകാലായില്‍, രക്ഷാധികാരി കെ.പി.ജോസഫ്, ചെയര്‍മാന്‍ ഫാ.മാത്യൂസ് ചാലപ്പുറം, പി.ടി.എ.പ്രസിഡന്റ് എം.ആര്‍.ഷാജി, കുമാരി മധു, പ്രിന്‍സിപ്പാള്‍ വര്‍ഗിസ് കെ.ജെ, ഷിബു എം.സി തുടങ്ങിയവര്‍ അനുസ്മരണ പ്രസംഗം നടത്തി.
0 Comments