Breaking...

9/recent/ticker-posts

Header Ads Widget

എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി ജോര്‍ജ് മരങ്ങോലി സ്ഥാനം രാജി വച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു.



എന്‍.സി.പി  ജില്ലാ ജനറല്‍ സെക്രട്ടറി ജോര്‍ജ് മരങ്ങോലി സ്ഥാനം രാജി വച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നതായി പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്‍.സി.പി യിലെ ചില നേതാക്കള്‍ തനിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള ശ്രമം നടത്തിയ സാഹചര്യത്തിലാണ് രാജിവച്ച്, ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും ജോര്‍ജ് മരങ്ങോലി പറഞ്ഞു. തനിക്കൊപ്പം എന്‍.സി.പി യുടെ സജീവ പ്രവര്‍ത്തകരായിരുന്ന 50 ഓളം പേരും ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുള്ളതായു ജോര്‍ജ് മരങ്ങോലി അറിയിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments