മരങ്ങാട്ടുപള്ളി നീരാക്കല്‍ ഗ്ലൗസ് ഫാക്ടറിയില്‍ വന്‍ തീ പിടുത്തം. ബോയ്‌ലര്‍ പ്ലാന്റിനു സമീപമാണ് തീപിടുത്തമുണ്ടായത്. രാത്രി ഒരു മണിയോടെയാണ് തീ ആളിപ്പടര്‍ന്നത്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് തീപടരുന്നതായി കണ്ടത്. പാലാ, കോട്ടയം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്ന് 6 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ഓയില്‍ ചോര്‍ന്നതാണ് തീപിടുത്തത്തിനു കാരണമായത്. ഓയില്‍ ലീക്കുചെയ്ത മൂലം വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ കഴിയാത്തത് ബുദ്ധിമുട്ടുളവാക്കി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഫാക്ടറി ഉടമകള്‍ പറഞ്ഞു.
0 Comments