Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിന് ഡിജിറ്റല്‍ ഇന്ത്യ 'ഗോള്‍ഡ്' ദേശീയ പുരസ്‌കാരം.



കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ www.kottayam.gov.in എന്ന വെബ്സൈറ്റിന് ലഭിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യഗോള്‍ഡ്ദേശീയ പുരസ്‌കാരം രാഷ്ട്രപതി  ദ്രൗപതി മുര്‍മുവില്‍ നിന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയും ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ബീനാ സിറിള്‍ പൊടിപാറയും ചേര്‍ന്ന് ഏറ്റുവാങ്ങി. ന്യൂഡല്‍ഹി വിഗ്യാന്‍ ഭവനിലെ പ്ലീനറി ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം വിതരണം ചെയ്തത്. മൊബൈല്‍ സംരംഭക വിഭാഗത്തിലാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്  കോട്ടയം ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റ്  അര്‍ഹത നേടിയത്. വെബ്‌സൈറ്റുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന ജില്ലയുടെ മികച്ച വെബ്‌സൈറ്റ്  നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് രൂപകല്‍പന ചെയ്തത്.




Post a Comment

0 Comments